2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ 08.04.2021-നും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ 09.04.2021-നും ആരംഭിക്കുന്നു.

 

എസ്.എസ്.എല്‍.സി. പരീക്ഷ 08.04.2021-ന് ആരംഭിച്ച് 29.04.2021 -ന്  അവസാനിക്കുന്നു. ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയ്ക്കായി 4,22,226 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 2,15,660 പേര്‍ ആണ്‍കുട്ടികളും 2,06,566 പേര്‍ പെണ്‍കുട്ടികളും ആണ്. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ആകെ 2947 പരീക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്. ഗള്‍ഫിലും ലക്ഷദ്വീപിലും 9 വീതം പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട്. ഗള്‍ഫില്‍ 573 വിദ്യാര്‍ത്ഥികളും  ലക്ഷദ്വീപില്‍ 627 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പി കെ എം എം എച്ച് എസ്സ് എസ്സ് എടരിക്കോട് എന്ന പരീക്ഷാകേന്ദ്രത്തിലാണ് ഏറ്റവും കൂടുതല്‍ (2076) വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രൈവറ്റ് വിഭാഗത്തില്‍ 990 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ടി.എച്ച്.എസ്.എല്‍.സി.  വിഭാഗത്തില്‍ 48 പരീക്ഷാകേന്ദ്രങ്ങളിലായി 2889 വിദ്യാര്‍ത്ഥികളും എസ്.എസ്.എല്‍.സി. ഹിയറിംഗ് ഇംപയേര്‍ഡ് വിഭാഗത്തില്‍ 29 പരീക്ഷാകേന്ദ്രങ്ങളിലായി 257 വിദ്യാര്‍ത്ഥികളും ടി.എച്ച്.എസ്.എല്‍.സി. ഹിയറിംഗ് ഇംപയേര്‍ഡ് വിഭാഗത്തില്‍ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലായി 17 വിദ്യാര്‍ത്ഥികളും 

എ.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ ഒരു പരീക്ഷാകേന്ദ്രത്തില്‍ 68 വിദ്യാര്‍ത്ഥികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി വിഭാഗം (രണ്ടാം വര്‍ഷം) പരീക്ഷകള്‍ 09.04.2021-ന് ആരംഭിച്ച് 26.04.2021 -ന് അവസാനിക്കുന്നു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ 389 പരീക്ഷാകേന്ദ്രങ്ങളിലായി 28565 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 17104 വിദ്യാര്‍ത്ഥികള്‍ ആണ്‍കുട്ടികളും 11461 വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടികളുമാണ്. പ്രൈവറ്റ് വിഭാഗത്തില്‍ 59 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ 08.04.2021 മുതല്‍ 26.04.2021 വരെ നടത്താന്‍ നിശ്ചയിച്ചിട്ടുള്ളതാണ്. പരീക്ഷയ്ക്കായി തിരുവനന്തപുരം - 173, കൊല്ലം - 132, പത്തനംതിട്ട - 83, ആലപ്പുഴ - 119, കോട്ടയം -128, ഇടുക്കി - 78,     എറണാകുളം - 197, തൃശ്ശൂര്‍ - 195, പാലക്കാട് - 147, കോഴിക്കോട് - 172, മലപ്പുറം - 240, വയനാട് - 60, കണ്ണൂര്‍ - 154, കാസര്‍ഗോഡ് - 103, ഗള്‍ഫ് - 8, ലക്ഷദ്വീപ് - 9, മാഹി-6 എന്ന ക്രമത്തില്‍ ആകെ 2004 പരീക്ഷാകേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. സ്കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ 1,95,609 പെണ്‍കുട്ടികളും 1,82,330 ആണ്‍കുട്ടികളും ഉള്‍പ്പെടെ 3,77,939 വിദ്യാര്‍ത്ഥികള്‍. ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 19,762 പെണ്‍കുട്ടികളും 29,592 ആണ്‍കുട്ടികളും ഉള്‍പ്പെടെ 49,354 വിദ്യാര്‍ത്ഥികള്‍. പ്രൈവറ്റ് കംപാര്‍ട്ട്മെന്‍റല്‍ വിഭാഗത്തില്‍ 4,775 പെണ്‍കുട്ടികളും 14,403 ആണ്‍കുട്ടികളും ഉള്‍പ്പെടെ 19,178 വിദ്യാര്‍ത്ഥികള്‍. ആകെ 2,20,146 പെണ്‍കുട്ടികളും 2,26,325 ആണ്‍  കുട്ടികളും ഉള്‍പ്പെടെ 4,46,471 വിദ്യാര്‍ത്ഥികളാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ എഴുതുന്നത്.  

പരീക്ഷാനടത്തിപ്പിനായി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.