പുസ്തക സമാഹരണവും കേരളപ്പിറവി ദിനാഘോഷവും


       കുറുംകൂട്ടി സാൽവേഷൻ ആർമി എൽ.പി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം വളരെ വിപുലമായി ആഘോഷിച്ചു. ക്ലാസ്സ് ലൈബ്രറികളുടെ വികസനത്തിന്റെ ഭാഗമായി ശേഖരിച്ച പുസ്തകങ്ങളുടെ പ്രദർശനവും നടന്നു. പി.റ്റി.എ പ്രസിഡന്റ് അഡ്വ: അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം വൈറ്റ് മെമ്മോറിയൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.സോണി പൂമണി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ശ്രീമതി. ഗീതാകുമാരി ആർ ഏവർക്കും സ്വാഗതം അർപ്പിച്ചു. മുൻ പ്രഥമാധ്യാപിക ശ്രീമതി.ജെ.എ പ്രസന്ന, കോർ ഓഫീസർ മേജർ പി.സിഐസക്, ശ്രീമതി .ജാൻസി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു.തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.