കല്ലരട്ടിക്കൽ AMLP സ്കൂളിന്റെ "കിന്നാരം " സ്കൂൾ റേഡിയോ ഉദ്ഘാടനം ചെയ്തു





അരീക്കോട് കല്ലരട്ടിക്കൽ എ എം എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസം വർധിപ്പിക്കുന്നതിനു വേണ്ടി തുടങ്ങുന്ന പുതിയ ഒരു സംരംഭമായ കിന്നാരം സ്കൂൾ റേഡിയോയുടെ ഉദ്ഘാടനം 6.9.2019 (വെള്ളി) രാവിലെ 10.30 ന്  മഞ്ചേരി ആകാശവാണി ഡയറക്ടർ D പ്രദീപ് കുമാർ നിർവ്വഹിച്ചു. കിന്നാരം റേഡിയോ ജിംഗിളിന്റെ CD ബഹു ഊര്ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ കെ ശൗക്കത്തലി  പ്രകാശനം ചെയ്തു. കൂടാതെ എൽഎസ്എസ് ജേതാവിനും കഴിഞ്ഞ അധ്യയന വർഷത്തെ ഓരോ ക്ലാസ്സിലെ പ്രതിഭകൾക്കും അരീക്കോട് BPO ബാബുരാജ് അവാർഡുകളും നൽകി. ഹെഡ്മിസ്ട്രസ് ഇൻചാർജ് ലൗലി ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് മുനീബ് അധ്യക്ഷത വഹിച്ചു. കിന്നാരം സ്കൂൾ റേഡിയോ ഡയറക്ടർ മോഹനൻ സി കെ വിഷയാവതരണം നടത്തി. സ്കൂൾ മാനേജർ എം അഹമ്മദ് കുട്ടി മാസ്റ്റർ ,വാർഡ് മെമ്പർ മിർഷാദ്, ആകാശവാണി ലിസണേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ കെ കുഞ്ഞാണി തെഞ്ചേരി,മുൻ പിടിഎ പ്രസിഡണ്ടും സ്കൂൾ റേഡിയോ ആശയാവിഷ്കാരകനുമായ പി മുഹിബ്  എന്നിവർ ആശംസകൾ അർപ്പിച്ചു. ബഷീർ കപ്പച്ചാലി നന്ദി  പറഞ്ഞു.