
കെ.ഷംല ഷെറിന്റെ മനോേഹരമായ ഉറുദുഗാനത്തോടെയാണ് ചടങ്ങിന് തുടക്കമായത്. കെ.യു.ടി.എ മങ്കട സബ്ജില്ലാ പ്രസിഡണ്ട് ശ്രീ.അബ്ദുൽ നൂർ മാസ്റ്റർ ഉദ്ഘാടകനായി.
യു.എ.സ്.എസ് വിന്നർ മാനിയ, വിവിധ പരിപാടികളിൽ മാറ്റുരച്ച മറ്റു വിദ്യാർത്ഥികൾ തുടങ്ങിയവരെ ആദരിച്ചു.
കയ്യെഴുത്ത് മാഗസിൻ "ലകീറേം" പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇ.എസ് മാലിനി ടീച്ചർ അദ്ധ്യക്ഷയായി. പി.ടി.എ പ്രസിഡണ്ട് എം. സുഹൈൽ, സ്റ്റാഫ് സെക്രട്ടറി ശുക്കൂർ മാസ്റ്റർ, ഉര്‍ദു അദ്ധ്യാപിക എം.റഷീദ ടീച്ചർ, എസ്.ആർ.ജി കൺവീനർ പി.പി ഹഫ്സത്ത് ടീച്ചർ, കെ ജാബിർ മാസ്റ്റർ, ക്ലബ്ബ് സെക്രട്ടറി കെ.ഷംല ഷെറിൻ പ്രസംഗിച്ചു.
