വിദ്യാർത്ഥികളിൽ സേവനമനോഭാവവും, ആതുര ശുശ്രൂഷ താൽപര്യവും വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന കർമ പരിപാടികൾ മാതൃകയാകുന്നതിനും തുടക്കം കുറിച്ച ജൂനിയർ റെഡ് ക്രോസ് മണ്ണാർക്കാട് കെ ടി എം ഹൈസ്‌ക്കൂളിൽ പുതു ഗാഥ രചിക്കുകയാണ്.
മണ്ണാർക്കാട് നഗരത്തിനോട്ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യവുമായി നിലകൊള്ളുന്ന പൈതൃക വിദ്യാലയമാണിത്. പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണെന്നും കെടിഎം മികവിൻെറ പാതയിലാണെന്നും ഈവിദ്യാലയം സന്ദർശിക്കുന്നവർക്ക്ബോധ്യമാകും.
വൈവിധ്യ പൂർണ്ണമായ ആ പ്രവർത്തന മാതൃകയിൽ സ്‌കൂളിന് അഭിമാനവും സമൂഹത്തിന് നന്മയും നേടി കൊടുക്കുകയാണ് ഈ സ്‌കൂളിലെ ജൂനിയർ റെഡ് ക്രോസ് ടീം. കുട്ടികളിലൂടെ വലിയ സാമൂഹ്യ ദൗത്യം നടപ്പാക്കുന്നു എന്ന ലക്ഷ്യത്തിന് പൂര്‍ണ കൈയടിയാണ് ഇവർക്ക്നേടാനാകുന്നത്.
ജന സേവയുടെ സംതൃപ്ത തലങ്ങൾ കുട്ടികളില്‍ എത്തിക്കാം. അതൊരു വിപ്ലവമായില്ലെങ്കിലും നല്ല നാളേക്കുള്ള ഫലപ്രദമായ, ആശാവഹമായ നേട്ടമായി മാറിയേക്കാമെന്നതാണ് അധ്യാപകരുടെ ചിന്ത. വരും കാലത്തിന് മാതൃകയാക്കാവുന്ന വ്യത്യസ്ത സേവന പ്രവർത്തനമാണ് കെ ടി എം ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന് കീഴിൽ നടന്നിട്ടുള്ളത്.

