കോഴിക്കോട്:കമ്പിളിപ്പറമ്പ എ.എം.യു.പി.സ്കൂളിൽ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരിയും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീമതി കെ. അനിത ഉദ്ഘാടനം ചെയ്തു. വായന അറിവിനെയും ചിന്തയുടെയും ചക്രവാളത്തിലേക്ക് മനുഷ്യനെ നയിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. നല്ല വായന ഒരാളെ നല്ല മനുഷ്യനാക്കുന്നുവെന്നും വായന ജീവിതചര്യയുടെ ഭാഗമാക്കണമെന്നും അവർ ഉണർത്തി.ശേഷം "വായനയുടെ ലോകം" എന്ന വിഷയത്തിൽ ക്ലാസ് നടന്നു. പ്രധാനാധ്യാപകൻ പി പി അബ്ദുറഹ്മാൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ഹംജദ് മാസ്റ്റർ സ്വാഗതവും സ്കൂൾ വിദ്യാരംഗം കൺവീനർ അജിത ടീച്ചർ നന്ദിയും പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി റസാഖ് മാസ്റ്റർ, എം പി ടി എ പ്രസിഡണ്ട് പ്രമിഷ എന്നിവർ ആശംസകൾ അറിയിച്ചു.

