സമന്വയ പോർട്ടലിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിയമസഭയിലെ അദ്ദേഹത്തിന്റെ ചേമ്പറിൽ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ. കെ.ജീവൻ ബാബു ഐ.എ.എസ്, കൈറ്റ് എക്സി.ഡയറക്ടർ ശ്രീ. അൻവർസാദത്ത്, വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മറ്റ് വകുപ്പുകളിൽ നിന്ന് വ്യത്യസ്തമായി സ്കൂളുകളിൽ തസ്തികകൾ സൃഷ്ടിക്കാനും കുറയ്ക്കാനും, അത്തരം തസ്തികകളിൽ നിയമിക്കപ്പെടുന്ന¬വര്‍ക്ക് അംഗീകാരം നല്കാനും ശമ്പളം കൊടുക്കാനും സവിശേഷ അധികാരങ്ങൾ ഉള്ള ഉദ്യോഗസ്ഥരാണ് വിദ്യാഭ്യാസ ആഫീസര്‍മാര്‍. അതുകൊണ്ട് തന്നെ വളരെയേറെ സങ്കീര്‍ണ്ണവുമാണ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും നിയമങ്ങളും ചട്ടങ്ങളും. ഇക്കാരണത്താല്‍ തന്നെ അപ്പീലുകളും റിവിഷനും കോടതി കേസുകളുമൊക്കെയായി ആയിരക്കണക്കിന് ഫയലുകളാണ് സംസ്ഥാനത്തെ എ.ഇ.ഒ. ഓഫീസ് മുതല്‍ സെക്രട്ടറിയേറ്റ് വരെ തീര്‍പ്പാകാതെ കിടക്കുന്നത്.
ഈയൊരു സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സുതാര്യവും ചടുലവുമായ രീതിയില്‍ ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുതകുന്ന *'സമന്വയ' പോർട്ടൽ* വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഈ അക്കാദമിക വര്‍ഷം മുതല്‍ തസ്തിക നിര്‍ണ്ണയവും നിയമനാധികാരവും പൂര്‍ണ്ണമായും സമന്വയ പോർട്ടൽ വഴി ചെയ്യുന്നതിലൂടെ ഫയലുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്ക് വലിയൊരളവില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ധ്യാപകരുടെയും മാനേജര്‍മാരുടെയും വിദ്യാഭ്യാസ തല്‍പരരായ മുഴുവനാളുകളുടെയും പ്രശ്നങ്ങൾക്ക് എളുപ്പത്തില്‍ ഇത് വഴി പരിഹാരം കാണാനാവുമെന്നത് അവിതര്‍ക്കിതമാണ്.
ആവശ്യമായ എല്ലാവിധ മുന്നൊരുക്കങ്ങളോടെയും ഈ പോർട്ടൽ വികസിപ്പിച്ചെടുത്തത് പൊതുവിദ്യാഭ്യാസ വകുപ്പിലെയും കൈറ്റിലെയും ഉദ്യോഗസ്ഥരാണ്. ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും അതത് ഘട്ടത്തില്‍ തന്നെ നടത്തി കാലാനുസൃതമായ അപ്ഡേഷനുകൾ കൃത്യമായി നടത്താനും സംവിധാനമൊരുക്കിയിട്ടുണ്ട്. നിയമനാംഗീകാരം ഓൺലൈനായി നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർക്കും മാനേജർമാർക്കുമുള്ള പരിശീലനം ഇതിനകം നല്കിക്കഴിഞ്ഞു. തസ്തിക നിർണ്ണയുവുമായി ബന്ധപ്പെട്ട സംസ്ഥാനതലപരിശീലനം പൂർത്തിയായി. ഉടൻ തന്നെ താഴെതലം വരെയുള്ള ജീവനക്കാരുടെ പരിശീലനവും പൂർത്തിയാകും.
കെ.പി.അനിൽകുമാർ
അസി. പ്രൈവറ്റ് സെക്രട്ടറി

