കുട്ടിവരയിൽ നിറമണിഞ്ഞ് ഭീമനാട് ഗവ. യു.പി സ്കൂൾ


ഭീമനാട്: വിദ്യാർഥികളിലെ ചിത്രരചനാ നൈപുണി കണ്ടെത്തി പരിപോഷിപ്പിക്കുക, നൈസർഗിക ചുറ്റുപാടിൽ ആവിഷ്ക്കരിക്കാൻ അവസരം നൽകുക എന്നീ ലക്ഷ്യങ്ങളോടെ ഭീമനാട് ഗവ.യു.പി സ്കൂളിൽ - കുട്ടിവര
- ത്രിദിന ചിത്രരചനാ ശിൽപശാലക്ക് തുടക്കമായി. അവധിക്കാലമായിരുന്നിട്ടും ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലെ ചിത്രരചനാ തൽപരരായ ധാരാളം കുട്ടികൾ ശിൽപ്പശാലയിൽ പങ്കാളികളായി .പാഠപുസ്തക സംബന്ധിയായ അനേകം വർണചിത്രങ്ങളാണ് കുട്ടി ചിത്രകാരന്മാരിലൂടെ ചുമരുകളേയും മതിലുകളേയും വർണാഭമാക്കിയത്. ചിത്രകലാ അധ്യാപകൻ രാജേന്ദ്രൻ മാസ്റ്റർ, വിജിത്, സുരേന്ദ്രൻ എന്നിവർ ശിൽപശാല നയിച്ചു. രക്ഷിതാക്കളുടെയും PTA അംഗങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി ആരംഭിച്ചത്.പ്രധാനാധ്യാപകൻ കെ. വിജയകൃഷ്ണൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി.കെ ഹംസ നേത്യത്വം നൽകി